കൊച്ചി : ഇഡി സമന്‍സിനെ ചോദ്യം ചെയ്ത തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഏഴ് തവണയൊന്നും നോട്ടീസ് അയച്ച് പോകാതിരുന്നാല്‍ കുഴപ്പമില്ല. പക്ഷേ ഒന്‍പത് തവണ കഴിഞ്ഞാല്‍ ചിലപ്പോ വീട്ടില്‍ കയറി പൊക്കിക്കൊണ്ടു പോകുമെന്നാണ് ശ്രീജിത്ത് പണിക്കര്‍ പരിഹസിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന് ശ്രീജിത്ത് പണിക്കര്‍ മറുപടി നല്‍കിയത്.
‘ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാല്‍ കുഴപ്പമില്ല. പക്ഷേ ഒന്‍പത് തവണ കഴിഞ്ഞാല്‍ അവന്മാര്‍ ചിലപ്പോ വീട്ടില്‍ കയറി പൊക്കിക്കൊണ്ടു പോകും. അനുഭവസ്ഥനാണ് പറയുന്നത്.’ എന്ന് കെജ്രിവാള്‍ പറയുന്ന രീതിയിലാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് .
ഇഡി വിളിക്കുമ്പോള്‍ പോയില്ലെങ്കിലെന്താ മൂക്കിപ്പൊടിയാക്കുമോ? ഇവിടെ ആര്‍ക്കും ഇഡിയെ പേടിയില്ല, ഭീഷണിയൊക്കെ വടക്കേ ഇന്ത്യയില്‍ പോയി നോക്കിയാല്‍ മതി എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മസാല ബോണ്ട് കേസില്‍ വീണ്ടും ഇഡി സമന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം.