കോഴിക്കോട്: ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്.
ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ വടകര ബാലുശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ യുവാവ് കെണിയിൽ വീഴ്ത്തുകയായിരുന്നു. യുവാവിന്റെ കയ്യില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ഷഹല്‍ പണം തട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
read also: സ്വര്‍ണമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം
പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചപ്പോൾ ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടി. തുടർന്ന് ഇയാൾ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവന്‍ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.