കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പിള്ള. താരവുമായുള്ള ദാമ്പത്യ ബന്ധം വേർപിരിഞ്ഞതായി ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്.
‘2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞമാസം ഞങ്ങള്‍ ഡിവോഴ്സായി. ഇപ്പോള്‍ മഞ്ജു വിനെ സുഹൃത്ത് എന്ന് പറയാനാണ് താത്പര്യം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ് ജുപിള്ളയുടെ കരിയർ മികച്ച രീതിയില്‍ പോവുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാറുണ്ടെന്ന്’- സുജിത് വാസുദേവ് പറഞ്ഞു.
read also: 14വയസിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, 3വർഷം കഴിഞ്ഞപ്പോൾ സംശയരോഗം: 17കാരിയെ കഴുത്തുഞെരിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ
2000 ല്‍ ആണ് മഞ് ജുപിള്ളയും സുജിത് വാസുദേവും വിവാഹിതരാകുന്നത്. ദയ എന്ന മകളുണ്ട്. ദൃശ്യം, 7ത് ഡേ, ലൂസിഫർ, ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സുജിത് വാസുദേവ് ജെയിംസ് ആൻഡ് ആലീസ്,ഓട്ടോർഷ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.