മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
READ ALSO: മിന്നലേറ്റ് മരത്തിന് തീ പിടിച്ചു: അടുത്തു നിന്ന യുവാവ് മരിച്ചു
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സമീർ മകളെ വെട്ടാൻ ശ്രമിക്കുന്നത് കണ്ട സൽമത്ത് തടഞ്ഞപ്പോഴാണ് വെട്ടേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.