14
June, 2026

A News 365Times Venture

14
Sunday
June, 2026

A News 365Times Venture

തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇ.യെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

Date:


തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പോലീസ് പിടികൂടി. പാലക്കാട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവര്‍ തര്‍ക്കത്തിലായി.

വാതിലിടത്ത് നിന്നായിരുന്നു വിനോദ് രജനീകാന്തുമായി തർക്കമുണ്ടായത്. ഇതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും വിവരമുണ്ട്. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക: കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്ഷേമബോര്‍ഡ്: നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണം

കൊച്ചി: പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കുടിശ്ശിക...