‘രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, അന്ന് ആളുകള്‍ പിരികേറ്റി: പ്രണവ് മോഹൻലാലിനെക്കുറിച്ച് ഗായത്രി സുരേഷ്



പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിനു ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. ഒരു എലിജിബിള്‍ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്നായിരുന്നു ഗായത്രി പറഞ്ഞത്. രണ്ട് വർഷം മുമ്പ് തനിക്ക് ബോധം കുറവായിരുന്നതുകൊണ്ടും ആളുകള്‍ പിരികേറ്റിയത് കൊണ്ടും വരും വരായ്കകള്‍ ചിന്തിക്കാതെ എന്തൊക്കയോ പറയുകയായിരുന്നുവെന്നും ഗായത്രി ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

read also: ഞാനുമായി ബന്ധത്തിലായിരിക്കുമ്പോള്‍തന്നെ ഇപ്പോള്‍ വിവാഹംകഴിച്ച വ്യക്തിയുമായി അഫെയറായിരുന്നു: നടിയ്‌ക്കെതിരെ മുൻ ഭർത്താവ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ബ്യൂട്ടി പേജെന്റ്‌സിന്റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണ്. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തില്‍ എന്റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതല്‍ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുമ്ബ് വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല.’

‘എന്റെ ജേർണി എന്റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്‌ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ്, രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. പക്ഷെ എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു. പ്രണവിനെ കുറിച്ച്‌ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാൻ താല്‍പര്യമുണ്ടായിരുന്നു. പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാൻ ആഗ്രഹിച്ചത്. പിന്നെ ഞാൻ ഒരു ഫാന്റസി പേഴ്‌സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച്‌ പറഞ്ഞതും ഈഗോ കയറിയതും ആളുകള്‍ പിരികേറ്റിയതുമെല്ലാം. അതുകൊണ്ടൊക്കെയാണ് കൂടുതല്‍ വിളിച്ച്‌ പറഞ്ഞത്. ഇപ്പോള്‍ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ടെന്നാണ്’, ഗായത്രി പറഞ്ഞു.