ഭാര്യയിൽ നിന്നും നേരിട്ടത് ക്രൂരപീഡനം : നടന് വിവാഹമോചനം നൽകി കോടതി


ഭാര്യയിൽ നിന്നും ക്രൂരമായ പീഡനം നേരിട്ട സെലിബ്രിറ്റി ഷെഫ് കുനാല്‍ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റിന്റെയും നീന ബന്‍സാല്‍ കൃഷ്ണയുടെയും ബെഞ്ചാണ് കുനാല്‍ കപൂറിന് വിവാഹ മോചനം അനുവദിച്ചത്. ഭാര്യ കുനാല്‍ കപൂറിനെതിരായി കോടതിയില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് തന്നെ ക്രൂരതയാണ് എന്ന് പറഞ്ഞ കോടതി ഇത്തരം ക്രൂരത സഹിച്ച്‌ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടത് കുനാല്‍ കപൂറിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും കൂട്ടിച്ചേർത്തു.

read also:  ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു: സംഭവം വൈക്കത്ത്

2008 ഏപ്രിലിലാണ് കുനാല്‍ വിവാഹിതനായത്. 2012 ല്‍ അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. മാസ്റ്റര്‍ഷെഫ് ഇന്ത്യ എന്ന ടെലിവിഷന്‍ ഷോയില്‍ വിധികര്‍ത്താവായിരുന്ന കപൂര്‍ തന്റെ ഹരജിയില്‍ ഭാര്യ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നു ആരോപിച്ചിരുന്നു.