യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചി: സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ വെള്ളിയാഴ്ച നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

പൂർണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ
2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ
3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു
4. ട്രെയിൻ നമ്പർ 06018 എറണാകുളം- ഷൊർണൂർ മെമു

READ ALSO: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: തൃശൂരില്‍ കാര്‍ യാത്രികരായ സഹോദരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
2. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.
3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രല്‍ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും.
4. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രല്‍ – ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും.
5. 16187 നമ്പർ കാരക്കല്‍-എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16188 എറണാകുളം – കാരക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഏപ്രില്‍ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.
7. ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുരൈ എക്സ്പ്രസ് എറണാകുളം ടൗണില്‍ നിന്ന് 08.00 മണിക്ക് പുറപ്പെടും.
8. മധുര-ഗുരുവായൂർ എക്സ്പ്രസ് നമ്പർ 16327 സർവീസ് എറണാകുളം ടൗണില്‍ അവസാനിക്കും.

സമയക്രമത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍

1. പുണെയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16381 പൂനെ – കന്യാകുമാരി എക്‌സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകും.
2 മൈസൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16315 മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകും.
3. ട്രെയിൻ നമ്പർ 16526 കെഎസ്‌ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
4. ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
5. ചണ്ഡീഗഢ് – കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് റൂട്ടില്‍ 30 മിനിറ്റ് വൈകും.
6. ട്രെയിൻ നമ്പർ 12623 MGR ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മെയില്‍ റൂട്ടില്‍ 2 മണിക്കൂർ വൈകും.
7. ട്രെയിൻ നമ്പർ 22149 എറണാകുളം- പൂനെ പൂർണ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
8. ട്രെയിൻ നമ്പർ 12684 SMVT ബംഗളൂരു-എറണാകുളം എക്സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകും.