ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്: ബ്ലെസി


ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലൂടെ ഏവരും നെഞ്ചേറ്റിയ നജീബിന്റെ ജീവിതം ബ്ലെസ്സി അതെ പേരിൽ തന്നെ സിനിമയാക്കി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഈ സമയത്ത് സിനിമ റെക്കോർഡുകള്‍ വാരിക്കൂട്ടുമ്പോഴും യഥാർത്ഥ നജീബിന്റെ ജീവിതത്തിനു അത് വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ല എന്ന വിമർശനങ്ങള്‍ ചിലർ ഉയർത്തി. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലെസ്സി.

‘നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ട് ആണ് ഞങ്ങള്‍ക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആള്‍ക്കാർ പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മള്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വർഷത്തിന് മുൻപെ തന്നെ ഒരു ജോലി അദ്ദേഹത്തിന് ഓഫർ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്. ഞാൻ പോലും കഴിഞ്ഞ ദിവസം ആണ് ഇക്കാര്യം അറിയുന്നത്. നമ്മുടെ ഇടയില്‍ പോലും അത് ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല. ഒരിക്കലും ആർക്കും ആശങ്ക വേണ്ട”, എന്നാണ് ഒരു അഭിമുഖത്തിൽ ബ്ലെസി ഇതിനു മറുപടി നല്‍കി.

read also: ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ, ഒരു ഒപ്പിലൂടെ അവള്‍ ‘ദേവവധുവായി : അമ്മയുടെ കുറിപ്പ് വൈറൽ

അതേസമയം ബെന്യാമിനും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ‘പണം നമ്മള്‍ എത്ര കൊടുത്തിട്ടുണ്ട് എന്നത് നമുക്ക് അറിയാം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും പണം നല്‍കുന്നുണ്ട്. അവരൊന്നും അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.