ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നത് തെറ്റായ ഭക്ഷണശീലവും ആഹാരക്രമവും തന്നെയാണ്. ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്നവര്‍ക്ക് ജീവിതചര്യകൊണ്ടുണ്ടാകുന്ന രോഗങ്ങളും ഒരുപരിധി വരെ ചെറുക്കാനാകും.
പുതുതലമുറയുടെ ഭക്ഷണശീലങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ധൃതിയിലുള്ള ഭക്ഷണരീതിയാണ് യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നത്. ഭക്ഷണത്തിന്റെ രുചിയോ, ഗുണമോ ഇവര്‍ ശ്രദ്ധിക്കാറില്ല. സമയമെടുത്ത് സാവകാശം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് വളരെയേറെ ഗുണങ്ങളുണ്ട്.
ആഹാരം ചവച്ചരച്ച് കഴിച്ചാല്‍ ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താനാകും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമായി വരികയുള്ളൂ.
ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. ഭക്ഷണം നന്നായി ചവച്ച് കഴിച്ചില്ലെങ്കില്‍, വയറു നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ ഉണ്ടാകില്ല. ഇത് ആഹാരം ക്രമത്തിലധികമാകാന്‍ ഇടയാക്കും.
നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. അതിനാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും പോഷകാംശം കൂടുതല്‍ ലഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളതുപോലെ പേശികള്‍ വായിലുമുണ്ട്. വായിലെ പേശികള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കേണ്ടതുണ്ട്.
പേശികള്‍ക്ക് വിശ്രമക്കുറവ് ഉണ്ടായാല്‍ വ്യക്തമായി സംസാരിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുകയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും. വിശ്രമക്കുറവ് കൊണ്ട് പേശികളെ ബാധിക്കാനിടയുള്ള പ്രശ്‌നങ്ങളാണിവ.
ഓരോ നേരവും ആഹാരം ചവച്ചരച്ച് കഴിക്കുന്നതു കൊണ്ട് ഉന്മേഷം വര്‍ധിക്കും. അമിതാഹാരവും ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നതും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് വഴി കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടുകയും അത് പല്ലില്‍ പറ്റിയിരിക്കുന്ന ആഹാര അവശിഷ്ടങ്ങളെയും അണുക്കളെയും നശിപ്പിക്കുകയും ചെയ്യും.
ആഹാരം പലതരത്തിലുള്ള പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. അതില്‍ ഏറ്റവും മുഖ്യമായതാണ് മാംസ്യം. മാംസ്യത്തിന്റെ വിഭജനത്തിലൂടെ ഉണ്ടാകുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
കൂടാതെ തൊണ്ടയുടെയും അന്നനാളത്തിന്റെയും ഭിത്തിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണം ധൃതി വച്ച് വിഴുങ്ങുന്നതുവഴി അന്നനാളത്തിന്റെയും തൊണ്ടയുടെയും ഭിത്തി തകരാറിലാകും. നന്നായി ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനം സുഗമമാകുന്നു.