അക്കൗണ്ട് വിവരം വെളിപ്പെടുത്തിയില്ല: സിപിഎം നേതാവ് എംഎം വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു



കൊച്ചി: സിപിഎം നേതാവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എംഎം വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പാര്‍ട്ടി അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

read also : ശരിയായ ആരോഗ്യത്തിന് വേണം നല്ല ഭക്ഷണം, ഭക്ഷണം കഴിക്കേണ്ട വിധത്തെ കുറിച്ച് അറിയാം

തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ വെളുപ്പെടുത്തിയിരുന്നില്ല. ഒന്നരമണിക്കൂറില്‍ ഏറെയായി ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.