കാണുമ്പോള്‍ തന്നെ കാർക്കിച്ച്‌ തുപ്പാൻ തോന്നുന്നു, ഗബ്രിയുടെ പല്ലിന് ദന്തകാമാവേശ രോഗം, മരുന്ന് പോത്തുംകാല്: മനോജ് കുമാർ


ആരാധകർ ഏറെയുള്ള ഷോയാണ് ബിഗ് ബോസ്. ഈ ഷോയുടെ സ്ഥിരം പ്രേക്ഷകരില്‍ ഒരാളാണ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. കാണുമ്പോള്‍ തന്നെ കാർക്കിച്ച്‌ തുപ്പാൻ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താൻ വെറുത്തുവെന്നുമാണ് മനോജ് ഷോയുടെ റിവ്യൂ വേദിയിൽ പറയുന്നത്.

read also: കമ്യൂണിസ്റ്റ് ഭീകരർ ആക്രമണത്തിന് ലക്ഷ്യമിട്ടു: ഉത്തര്‍പ്രദേശിലും ബിഹാറിലും 12 ഇടങ്ങളില്‍ എൻഐഎ റെയ്ഡ്

മനോജിന്റെ വാക്കുകൾ ഇങ്ങനെ,

‘കാണുമ്പോള്‍ തന്നെ കാർക്കിച്ച്‌ തുപ്പാൻ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാൻ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാൻ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ… പുള്ളിക്ക് പോത്തുംകാല് മേടിച്ച്‌ കൊടുക്കുക. അത് കടിച്ച്‌ ആ രോഗം മാറ്റട്ടെ.’

‘കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ… സീസണ്‍ ഫോറിലെ ജാസ്മിൻ മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജാസ്മിൻ അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിൻ മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാൻ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.’

‘കാരണം ഒരു ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഞാൻ മുമ്ബ് പറഞ്ഞില്ലേ… ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്‍കിയ സ്ത്രീയെ മുൻനിർ‌ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാൻ പറ്റാതെയായി.’

‘ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാർത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച്‌ സംസാരിക്കാൻ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവർ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. ഇനി മുല്ലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്.’

‘യഥാർത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി. ജയിക്കാൻ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്ബിള്ള. നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ വലിയ സംഭവമാണ് ഞാൻ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച്‌ ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടർവേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്’- മനോജ് പറഞ്ഞു.