കമ്യൂണിസ്റ്റ് ഭീകരർ ആക്രമണത്തിന് ലക്ഷ്യമിട്ടു: ഉത്തര്‍പ്രദേശിലും ബിഹാറിലും 12 ഇടങ്ങളില്‍ എൻഐഎ റെയ്ഡ്


ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ ഉത്തർപ്രദേശിലും ബിഹാറിലുമായി 12 ഇടങ്ങളില്‍ എൻഐഎ സംഘം റെയ്ഡ് നടത്തി. പരിശോധനയില്‍ സംശയാസ്പദമായ നിരവധി രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയില്‍ 11 സ്ഥലങ്ങളിലും ബിഹാറിലെ കൈമൂർ ജില്ലയിലും നടത്തിയ റെയ്ഡിൽ നിരവധി മൊബൈല്‍ ഫോണുകള്‍ സിം കാർഡുകള്‍, മെമ്മറി കാർഡുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.

read also: രക്ഷയില്ല…. കൂട്ടത്തോടെ ബക്കറ്റ് പിരിവിനായി തെരുവിലിറങ്ങി കോൺഗ്രസ് നേതാക്കൾ

കഴിഞ്ഞ വർഷം നവംബർ 10-ന് ബല്ലിയയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടർന്ന് അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടർച്ചയാണ് എൻ.ഐ.എയുടെ റെയ്ഡ്.