നമ്മുടെ ജീവിതത്തെ പോലും സ്വാധീനിയ്ക്കുന്ന ശനി ബാധിച്ചാൽ ഈ ലക്ഷണങ്ങൾ


ദോഷങ്ങള്‍ വരുന്ന ഗ്രഹങ്ങളില്‍ ശനി പ്രധാന സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ് ശനി ദേവന്‍. ഇതാണ് ശനി ദശയ്ക്കും ഇതിലെ തന്നെ കണ്ടക ശനി, ഏഴര ശനി തുടങ്ങിയവയ്ക്കു കാരണമാകുന്നതും. ജാതകവും ഗ്രഹനിലയും ഗ്രഹപ്പിഴയും ഗ്രഹദോഷവുമെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഭൂഗോളത്തിലെ ഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തേയും സ്വാധീനിയ്ക്കുന്നുവെന്നാണ് ജ്യോതിഷ വിശ്വാസം.ജാതകവശാല്‍ ശനിയുടെ സ്ഥാനം എവിടെ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും, ഈ ദോഷങ്ങള്‍. ശനി ദോഷം എല്ലായ്‌പ്പോഴും ദോഷം മാത്രമാണ് വരുത്തുകയെന്നും പറയാനാകില്ല. ചിലപ്പോള്‍ ദോഷവും ചിലപ്പോള്‍ ഗുണവുമാണ് ഫലം.ശനി ദേവന്‍ അപ്രീതനെങ്കില്‍, അതായത് ശനി ദോഷമെങ്കില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് വിശ്വാസം.

വീടിന്റെ പരിസരത്തോ വീട്ടുവളപ്പിലോ ആല്‍മരം വളരുന്നുവെങ്കില്‍ ഇത് നല്ല സൂചനയല്ല. ഇത് ശനി ദേവന്റെ അപ്രീതിയാലാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇതു പറിച്ചെറിഞ്ഞിട്ടും വീണ്ടും വളരുകയാണെങ്കില്‍. വീടിന്റെ മതിലോ ചുവരോ ഇടിഞ്ഞു വീഴുന്നതും ശനി ദേവന്റെ തൃപ്തിക്കുറവാണ് കാണിയ്ക്കുന്നത്. ഈ ലക്ഷണം ശനി ദോഷം കാരണം വീട്ടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കും. വീടിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യും. പ്രത്യേകിച്ചും ഇടിഞ്ഞു വീഴാന്‍ സാധ്യതയില്ലാത്തവ ഇടിഞ്ഞു വീഴുമ്പോള്‍.

വീട്ടില്‍ കറുത്ത പൂച്ച പുറത്തു നിന്നും വന്നു താവളമുറപ്പിച്ചാല്‍ ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. കറുത്ത പൂച്ച സാധാരണയായി അപശകുനം എന്നാണ് കണക്കാക്കാറും. കാര്യതടസവും അപകടങ്ങളുമെല്ലാം ഫലമായി പറയും. വീട്ടില്‍ ചിലന്തി വല പൊതുവേ ദുര്‍ലക്ഷണമാണ്. വീട് എത്ര വൃത്തിയാക്കിയാലും ഇത്തരം എട്ടുകാലി വലയുണ്ടാകുന്നത് ദോഷമാണ്. എട്ടുകാലി വലകളും എട്ടുകാലികളുമെല്ലാം ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

പ്രത്യേകിച്ചും ഇവ വര്‍ദ്ധിച്ചു വരികയാണെങ്കില്‍.ഇതുപോലെ വീട്ടില്‍ ഉറുമ്പുകള്‍ വന്നു ചേരുന്നത് ശനി ദേവന്റെ അപ്രീതിയാണെന്നാണ് പറയുന്നത്. ഇത് കേസുകളില്‍ പരാജയവും മേലധികാരികളുമായി വഴക്കുമെല്ലാം ഫലമായി പറയുന്നത്. ജോലിയെ ശനി ദോഷം ഏറെ ബാധിയ്ക്കും.ന്യായത്തിന്റെ ദേവനായ ശനിയെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വളരെയേറെ ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.