പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികള്‍ക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ ആഗ്രഹമുണ്ട്. പ്രമേഹ രോഗികള്‍ വ്രതമെടുക്കാന്‍ പാടില്ല എങ്കില്‍ കൂടിയും ബഹുഭൂരിപക്ഷം രോഗികളും, അത് എതു മത വിശ്വാസികളുമായിക്കൊളളട്ടെ, അവര്‍ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്.
താഴെ പറയുന്ന വിഭാഗത്തിൽ ഉള്ള പ്രമേഹ രോഗികൾ വ്രതമെടുക്കരുതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‌ദ്ധരുടെ അഭിപ്രായം. പ്രമേഹമില്ലാത്തൊരാള്‍ വ്രതമെടുക്കുമ്പോള്‍ ശരീരഭാരം കുറയാം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഇവയെല്ലാം അനുവദനീയമായ അളവുകളിലേക്കുവരാം. അങ്ങനെ ഗുണകരമായ പലതും സംഭവിക്കാം. എന്നാൽ, പ്രമേഹരോഗികളുടെ സ്ഥിതി അങ്ങനെയല്ല. ദീർഘനേരം ആഹാരം കഴിക്കാതെയിരുന്നാൽ ഷുഗർ ലെവൽ താഴ്ന്ന് ഗുരുതര പ്രത്യാഘാതം ഉണ്ടായേക്കാമെന്നാണ് ഇവർ പറയുന്നത്.
നോമ്പ് എടുക്കാൻ പാടില്ലാത്തവർ
കഴിഞ്ഞ മൂന്നു മാസത്തിനിടെ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞുപോയിട്ടുളളവര്‍, കൂടിപ്പോയിട്ടുളളവര്‍, പ്രമേഹം കാരണമുളള വൃക്കരോഗമുളളവര്‍, പഞ്ചസാര കുറഞ്ഞുപോയാല്‍ അതു തിരിച്ചറിയുവാന്‍ കഴിയാത്തവര്‍, ചികിത്സ പരാജയപ്പെട്ടിട്ടുളള ടൈപ്പ് 1 പ്രമേഹരോഗികള്‍, പ്രായമായ പ്രമേഹരോഗികള്‍, ഒപ്പം, മറ്റ് പ്രമേഹസംബന്ധമായ രോഗങ്ങളും ഉളളവര്‍. ടൈപ്പ് 2 പ്രമേഹം(പക്ഷെ അനിയന്ത്രിതം), എപ്പോഴും പഞ്ചസാര കൂടിനില്‍ക്കുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധ രോഗമുളള ആള്‍ക്കാര്‍, പ്രമേഹരോഗത്തോടൊപ്പം ഒരുപാട് ജോലി ചെയ്യേണ്ട ആള്‍ക്കാര്‍, അതോടൊപ്പം ചില ഔഷധങ്ങള്‍ പ്രമേഹത്തിനുവേണ്ടി ഉപയോഗിക്കുന്നവരും ഈ കാറ്റഗറിയില്‍പ്പെടും. എന്നാൽ, ടൈപ്പ് 1 പ്രമേഹം വളരെ നിയന്ത്രണ വിധേയമാണെങ്കില്‍പ്പോലും വ്രതമെടുക്കുന്നത് വളരെ അപകടമായിമാറും.
വ്രതമെടുക്കാവുന്ന പ്രമേഹ രോഗികൾ ഇവരാണ്,
പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികള്‍, ഉദാഹരത്തിന് ഔഷധങ്ങള്‍ ഒന്നും ഉപയോഗിക്കാതെ, ഭക്ഷണ നിയന്ത്രണത്തിലൂടെ, വ്യായമത്തിലൂടെ പ്രമേഹം നിയന്ത്രിച്ച് നില നിര്‍ത്തികൊണ്ടുപോകുന്നവര്‍, മറ്റുചില പ്രത്യേക ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍, പഞ്ചസാര തീരെ കുറഞ്ഞുപോകുവാന്‍ സാധ്യതയില്ലാത്ത ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവർ ഈ കാറ്റഗറിയിൽ പെടുന്നു. ഒരു കാറ്റഗറിയിലും നമുക്ക് നോ റിസ്‌ക് ഇല്ല. അതായത് പ്രമേഹത്തിന്റെ പ്രാരംഭാവസ്ഥയിലാണെങ്കിലും, പ്രമേഹം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്രതമെടുക്കുമ്പോള്‍ റിസ്ക് തീരെയില്ലാത്ത അവസ്ഥ വരുന്നില്ല, തലങ്ങളായി തരം തിരിക്കാന്‍ കഴിയും എന്നു മാത്രമേയുളളൂ.
ഉപവാസമെടുക്കുന്ന സമയത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗ്ലൂക്കോസ് താഴ്ന്നു പോകാതെ നോക്കുകയാണ്. ഗ്ലൂക്കോസ് താഴ്ന്നു പോവുകയാണെങ്കിൽ നോമ്പ് മുറിക്കേണ്ടി വരും, ഗ്ലൂക്കോസ് തീരെ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുന്ന ഔഷധങ്ങളുമുണ്ട്, ടെക്നോളജിയുമുണ്ട്. ഗ്ലിറ്റൻസ്, ഗ്ലിഫ്രസെൻസ്, ജിഎൽപി1 തുടങ്ങിയ ഔഷധങ്ങൾ ഗ്ലൂക്കോസ് തീരെ കുറഞ്ഞു പോകാൻ സാധ്യതയില്ലാത്തതാണ്. ഗ്ലൂക്കോസ് മോണിറ്ററിങ് സെൻസസ്, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റംസ് (ഇൻസുലിൻ പമ്പിന്റെ പുതിയ പേര്) എന്നിവ ഗ്ലൂക്കോസ് താഴ്ന്നു പോകാതെ ടെക്നോളജി പരമായി തടയുന്ന ഉപാധികളാണ്. ഇങ്ങനെയുള്ള ഉപാധികളൊക്കെ സാധിക്കുന്നവർക്ക് സ്വീകരിക്കാവുന്നതാണ്.
ഉപവാസമെടുക്കുന്ന പ്രമേഹ രോഗികള്‍ വ്യായാമം ചെയ്യാൻ പാടില്ല. ലഘുവായ വ്യായാമങ്ങള്‍ പ്രശ്‌നമില്ല. വ്യായാമവേളകളില്‍ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുവാനുളള സാധ്യത കൂടുതലാണ് അത് ഓർമവേണം. വ്രതമെടുക്കുവാന്‍ തയാറാവുകയാണെങ്കില്‍ വിദഗ്‌ദ്ധ നിര്‍ദ്ദേശം തേടുക, അതിന് വിദ്യാഭ്യാസം സ്വീകരിക്കുക.
ചില മരുന്നുകള്‍, ഉദാഹരണത്തിന് പുത്തന്‍ തലമുറയിലെ ചില ഗുളികകളും ഇന്‍ജക്ഷനുകളും രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകാതെയും, കൂടിപോകാതെയും സംരക്ഷിക്കുന്നവയാണ്. ഏറ്റവും നല്ലത് ഒരുപക്ഷേ, ഇന്‍സുലിന്‍ പമ്പ് ചികിത്സയാണ്. രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകാതെ അതെപ്പോഴും നമ്മെ സംരക്ഷിച്ചുകൊണ്ടിരിക്കും.
കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്