വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ, കല്യാണി, നീരജ്, അജു തുടങ്ങി ഒരു വലിയ നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീതിന്റെ സംവിധാനത്തിൽ അനിയൻ ധ്യാന്റെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കും. ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നൽകിയ അഭിമുഖങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ധ്യാന്റെ ആദ്യസിനിമ ‘തിര’ സംവിധാനം ചെയ്തത് വിനീത് തന്നെയായിരുന്നു. അന്നത്തെ ധ്യാനേക്കാൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ ധ്യാനിൽ ഉണ്ടെന്ന് വിനീത് പറയുന്നു. ഷൂട്ടിങ് സമയത്തെതിനേക്കാൾ ധ്യാൻ തന്നെ ടെൻഷൻ അടുപ്പിച്ചത് സിനിമ തീർന്ന്, അതിന്റെ പ്രൊമോഷൻ സമയത്തായിരുന്നുവെന്ന് വിനീത് പറയുന്നു. അവനെയും കൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു ടെൻഷൻ എന്നാണ് വിനീതിന്റെ അഭിപ്രായം.
ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും ക്യാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ലെന്ന് വിനീത് പറയുന്നു. കഥ പറയരുത്, സസ്പെൻസ് പറയരുത്, ക്ളൈമാക്സ് പറയരുത് എന്നൊക്കെ സത്യം ചെയ്യിച്ചിട്ടാണ് പ്രൊമോഷന് കൊണ്ട് വരുന്നത്.
ധ്യാൻ, പ്രണവ്, നിവിൻ ഇവരില്ലെങ്കിൽ ഈ സിനിമ നടക്കുമായിരുന്നില്ലെന്ന് വിനീത്. ആദ്യഘട്ടത്തിൽ തന്നെ ഇക്കാര്യം ഉറപ്പായിരുന്നു. ബേസിലും അജുവും നീരജുമെല്ലാം എഴുതുന്നസമയത്ത് കഥാപാത്രങ്ങളായി മനസ്സിൽ വന്നതാണ്. പിന്നീട് അവരെ ഓരോരുത്തരെയായി സിനിമയിൽ എത്തിച്ചു. കല്യാണിയെ ചൂസ് ചെയ്തത് മറ്റുള്ളവർ പറഞ്ഞിട്ടാണെന്ന് വിനീത് പറയുന്നു.