ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റം. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് അയച്ച കത്ത് സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചു.
ചില സമയങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുകയും ഒരാളുടെ ആരോഗ്യകാര്യത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രകരിക്കുകയും വേണ്ടിവരും. ഇന്ന് താന്‍ ആത്തരമൊരു അവസരത്തിലാണെന്ന് ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
read also: ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സംവിധായകൻ
മോദി ജി, നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നു. ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. മുതുകെല്ലിന്റെ അടിഭാഗത്തുണ്ടായ പരിക്കിന് അടിയന്തിര ചികിത്സ അത്യാവശ്യമാണ്. ഉടന്‍ തന്നെ രോഗമുക്തി നേടാന്‍ നിങ്ങളുടെ പ്രാര്‍ഥനവേണമെന്നും തിരിച്ചെത്തുന്നതോടെ സജീവമായി രംഗത്തുണ്ടാകുമെന്നും എക്‌സില്‍ കുറിച്ചു. നഡ്ഡയ്ക്ക് അയച്ച കത്തിന്റെ കോപ്പിയും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.