മലയാളിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആരാധനാ പുരുഷൻ: മേജർ മഹാദേവനെക്കുറിച്ച് മേജര്‍ രവി


മോഹൻലാലിന്റെ മികച്ച പട്ടാള കഥാപാത്രമാണ് മേജർ മഹാദേവൻ. മേജർ രവി രചനയും സംവിധാനം നിർവഹിച്ച കീർത്തി ചക്രയിലൂടെ വെള്ളിത്തിരയിലെത്തിയ മേജർ മഹാദേവൻ കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടുമെത്തി. ഇപ്പോഴിതാ, മേജർ മഹാദേവൻ വീണ്ടും എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മേജർ രവി.

read also: കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി: തുഷാര്‍ വെള്ളാപ്പള്ളി വൈസ് പ്രസിഡന്റ്

‘മലയാളിയായ ഏതൊരു ചെറുപ്പക്കാരും ആരാധനാ പുരുഷനായി കാണുന്ന കഥാപാത്രമാണ് മേജർ മഹാദേവൻ. എല്ലാവരും എപ്പോഴും ചോദിക്കുന്നതാണ്, മോജർ മഹാദേവൻ ഇനി എന്നു വരുമെന്ന്. കുറച്ചുകാലം ആയില്ലേ ഗ്യാപ് വന്നില്ലേ എന്നാണ് അവർ ചോദിക്കുക. മേജർ മഹാദേവൻ എപ്പോള്‍ വരും എന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. കഥകള്‍ എഴുതി വെച്ചിട്ടുണ്ട്. ഞാനും ഇങ്ങനെ ആലോചിക്കുകയാണ്. ഒരു ഗ്യാപ്പ് ഇടട്ടെ. ഇനി വേറെ എന്തെങ്കിലും ചെയ്യാം പിന്നീട് ആവാം എന്നൊക്കെ കരുതുകയാണ്. തീരുമാനമൊന്നും ആയിട്ടില്ല ലാല്‍ സാറും അത് തന്നെയാണ് പറയുന്നത്. വേറെ എന്തെങ്കിലും ചെയ്തിട്ട് നമുക്ക് യൂണിഫോം ചെയ്യാം എന്നുള്ള ധാരണയിലാണ് അദ്ദേഹം. വേറെ ഒരു സംഭവം എന്താണെന്ന് എനിക്കും അറിയില്ല. ലാല്‍ സാറിനും അറിയില്ല. അങ്ങനെ ഒരു കഥ വരാൻ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.’ -മേജർ രവി പറഞ്ഞു.