55 കാരിയെ അര്‍ദ്ധനഗ്‌നയായി നടത്തിച്ചു: മരുമകളും വീട്ടുകാരും അറസ്റ്റില്‍



തരണ്‍: 55 കാരിയെ മകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അര്‍ദ്ധനഗ്‌നയായി പരേഡ് നടത്തിക്കുകയും ചെയ്തതായി പരാതി. പഞ്ചാബിലെ തരണ്‍ ജില്ലയിലാണ് സംഭവം. സ്ത്രീയെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഇരുപത്തിമൂന്നുകാരി അലീസയ്ക്ക് ഇഷ്ടം 12 മുതല്‍ 15 വയസുള്ള ആണ്‍കുട്ടികളെ, ലൈംഗിക പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

തന്റെ മകന്‍ കഴിഞ്ഞ മാസം ഒരു സ്ത്രീയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായി 55 കാരി ഇന്ത്യ ടുഡേയോട് പറഞ്ഞു. മരുമകളുടെ വീട്ടുകാര്‍ വിവാഹത്തെ ചൊല്ലി തന്നെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസ് സംഘങ്ങളെ രൂപീകരിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് അശ്വിനി കപൂര്‍ പറഞ്ഞു. അഞ്ച് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.