കോട്ടയം: ശനിയാഴ്ച നടന്ന ചേർത്തല കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് ആയി തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു. കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് തുഷാർ വെള്ളാപ്പള്ളി.
12.552 വോട്ടർമാരാണ് ദേവസ്വത്തിലുള്ളത്. 10,551 പേർ വോട്ടു ചെയ്തു. പ്രസിഡന്റ് സ്ഥാനത്ത് വെള്ളാപ്പള്ളിക്ക് 10,036 വോട്ടുകള്‍ ലഭിച്ചു. വെള്ളാപ്പള്ളി നടേശൻ നയിച്ച പാനലിലെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.
read also: ‘സത്യം ചെയ്യിച്ചിട്ടാണ് അവനെ പ്രൊമോഷന് കൊണ്ടുവരുന്നത്’: ധ്യാൻ ശ്രീനിവാസനെ കുറിച്ച് വിനീത്
വിജയാഘോഷത്തിന്റെ ഭാഗമായി കുറവിലങ്ങാട് വിജയപാർക്കില്‍ ഇന്നലെ നടന്ന സൗഹൃദസംഗമത്തില്‍ മള്ളിയുർ ദിവാകരൻ നമ്പൂതിരിപ്പാട് തുഷാറിന് മധുരം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് ലിഗിൻലാല്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, എജി തങ്കപ്പൻ, കെ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.