വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണു വിഷു. മലയാളികൾ മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. സമ്പൽ സമൃദ്ധിയുടെ ആഘോഷമായ ഐഷുവിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണികാണാൻ ചടങ്ങ്. പുതു വർഷത്തിന് ഐശ്വര്യമേകാൻ സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെ വീട്ടകങ്ങളിൽ നമ്മൾ ഒരുക്കുന്നുണ്ട്.
വിഷുക്കണിയായി നാം ഒരുക്കുന്നത് പ്രകൃതിയെ തന്നെയാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തണം. സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, സ്വർണം, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിലെ പച്ചക്കറികളും ഫലങ്ങളും നിറയ്ക്കും. ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും കണ്ണാടിയും. വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി.
read also: വ്രതശുദ്ധിയുടെ നിറവിൽ മറ്റൊരു ഈദ് ഉൽ ഫിത്തർ കൂടി, എന്താണ് സക്കാത്ത്
വിഷുക്കണിയിലൂടെ ദർശിക്കുന്നത് ഫല സമൃദ്ധമായ പ്രകൃതിയെ തന്നെയാണ്. പുതു വര്ഷം മുഴുവൻ ഈ സമ്പൽ സമൃദ്ധി നിറയുമെന്ന പ്രാർത്ഥനയോടെ വിഷുവിനെ വരവേൽക്കാം.