ചെമ്മീന്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ചില ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കുന്നവയാണ്. അത്തരത്തിൽ ഒന്നാണ് ചെമ്മീൻ. കഴിഞ്ഞ ദിവസം ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജി കാരണം 20കാരി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പാലക്കാട് സ്വദേശി നികിതയാണ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചെമ്മീന്‍ മാത്രമല്ല, ഭക്ഷണത്തിലെ അലർജി കാരണം മരണം വരെ സംഭവിക്കാം, ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന അലര്‍ജി തിരിച്ചറിയാതെ പോയാല്‍ അത് മരണം വരെ സംഭവിക്കുന്നതിന് കാരണമാകും. ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ചെമ്മീന്‍ കഴിച്ചത് കാരണമുണ്ടാകുന്ന അലര്‍ജിയുടെ പ്രധാന ലക്ഷണം.
read also: ‘വീട്ടിൽ ബാര്‍’: ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ പിടിയിൽ
ശരീരത്തില്‍ തടിപ്പുകളുണ്ടാകുകയും പിന്നീട് അത് ചൊറിച്ചിലായി മാറുകയും ചെയ്യും. കണ്ണ്, വായ, ത്വക്ക് എന്നീ ശരീരഭാഗങ്ങളിലാണ് കൂടുതലായും ചൊറിച്ചില്‍ അനുഭവപ്പെടുക. കൂടാതെ, ശരീരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകള്‍ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.
ചെമ്മീന്‍ കഴിച്ച് കഴിഞ്ഞാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ച് വേദനയും അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം. അതുപോലെ തന്നെ ഭക്ഷണം കഴിച്ചതിനു പിന്നാലെ തളര്‍ച്ചയും തല കറക്കവും ഉണ്ടായാൽ അലർജിയുടെ ഭാഗമാണെന്നു തിരിച്ചറിയുകയും ഡോക്ടറുടെ സേവനം തേടേണ്ടതുമാണ്.