കൊച്ചി: ‘ദല്ലാൾ’ നന്ദകുമാറിനെ തള്ളി ഉമാ തോമസ് എംഎല്‍എ. നന്ദകുമാറുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും എന്നാല്‍ തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ അവാസ്തവമാണെന്നും ഉമാ തോമസ് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ അനിൽ ആന്റണി കൈക്കൂലി വാങ്ങിയെന്ന് നന്ദകുമാർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉമാ തോമസിനും പി ജെ കുര്യനും അറിയാമെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉമാ രംഗത്ത് വന്നിരിക്കുന്നത്.
‘ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാം. എനിക്ക് ഇക്കാര്യങ്ങള്‍ അറിയില്ല. പണം തിരികെ നല്‍കികൊടുക്കാന്‍ പി ടി തോമസ് ഇടപെട്ടതായും അറിയില്ല. പി ടി തോമസ് ഇതില്‍ ഇടപെടുമോയെന്നത് നിങ്ങള്‍ക്ക് വിലയിരുത്താം. നന്ദകുമാറിനെ നന്ദപ്പന്‍ എന്നു പറഞ്ഞാണ് അറിയുന്നത്. കല്ല്യാണം കഴിഞ്ഞ കാലം മുതല്‍ കാണാറുണ്ട്. സൈക്കിള്‍ ചവിട്ടി വീടിന്റെ അടുത്ത് വരും. നല്ലൊരു കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച കുട്ടിയായിരുന്നു. ഇങ്ങനെയൊരു ആരോപണത്തെക്കുറിച്ച് അറിവില്ല. പി ടി തോമസ് ഇതില്‍ ഇടപെടുമോയെന്നത് നിങ്ങള്‍ക്ക് വിലയിരുത്താം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാം. നന്ദകുമാര്‍ പറയുന്നതു പോലെയൊരു ഇടപെടല്‍ പി ടി തോമസ് നടത്തിയിരുന്നെങ്കില്‍ അറിഞ്ഞിരുന്നേനെ. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല’, ഉമാ പറഞ്ഞു.