നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്



നിങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നുണ്ടെന്നു സംശയമുണ്ടെങ്കിൽ അതിനു പിന്നിൽ ചില സംശയങ്ങളുണ്ട്. എന്നാല്‍, എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്നത് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്. പല ഉത്തരങ്ങളും ഈ കൊതുക് കുത്തലിന് കാരണമായി നമ്മള്‍ പറയാറുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ആര്‍ക്കും ഇതുവരെ പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇതാ ഗവേഷകര്‍ ഇതിനുള്ള മറുപടിയുമായി എത്തിക്കഴിഞ്ഞു.

തലച്ചോറില്‍ റിവാര്‍ഡ് ലേണിങിനു സഹായിക്കുന്ന രാസവസ്തുവായ ഡോപാമിന്‍ കൊതുകുകളില്‍ അവേഴ്‌സ് ലേണിങിനു സഹായിക്കുന്ന സുപ്രധാനഘടകമാണെന്ന് പഠനത്തില്‍ കണ്ടെത്തി. മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കുവാനും ഡോപാമിന്‍ കൊതുകുകളുടെ തലച്ചോറിനെ സഹായിക്കുമെന്നാണ് പഠനത്തില്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍, കൊതുകുകളെ ഒരോ വ്യക്തികളിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്താണെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ല.

നാനൂറോളം രാസവസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ തന്മാത്രാ കോക്ക്ടെയിലുകൾ കൊണ്ടാണ് ഓരോ മനുഷ്യന്റെയും ശരീരം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, കൊതുകുകള്‍ക്ക് മണം തിരിച്ചറിയാനാകുമെന്നും ഇത് അവരെ മുമ്പ് അക്രമിച്ചിട്ടുള്ളവരെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും കണ്ടെത്താനായത് കൊതുക് നിവാരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നതാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കൊതുകുകള്‍ക്ക് മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കാനുമുള്ള കഴിവുള്ളതുകൊണ്ടാണ് ഇതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരിക്കലെങ്കിലും കൊതുകിനെ ആഞ്ഞടിക്കുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുള്ളവരിലേക്ക് അടുത്ത അവസരത്തില്‍ കൊതുക് തിരിച്ച് ചെല്ലില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.