അഴിച്ചിട്ടമുടി ലൈംഗികവികാരമുണര്‍ത്തും കുലസ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല: തോമസ് കോഴിമലയുടെ പ്രസംഗം ചർച്ചയാകുന്നു



സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ധ്യാന പ്രസംഗകന്‍ ഫാ. തോമസ് കോഴിമലയുടെ പ്രസംഗം. ബോധമില്ലാത്ത പെണ്‍കുട്ടികള്‍ പലതും കാണിക്കും. അമ്മമാര്‍ ശ്രദ്ധിക്കണം. കുലീനത്വം കാണിക്കണം. കുല സ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല. അഴിച്ചിട്ട മുടി ലൈംഗീക വികാരമുണര്‍ത്തുമെന്നും ഫാ. തോമസ് കോഴിമല പറയുന്നു.നാല് വർഷങ്ങൾക്ക് മുൻപുള്ളതാണ് ഈ വിവാദ പ്രസംഗം. ഇതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

read also: കാണാതായ യുവാവിന്റെ മൃതദേഹം പാറമടയില്‍

വൈദീകന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ,

ബോധമില്ലാത്ത പെണ്‍കുട്ടികള്‍ പലതും കാണിക്കും. അമ്മമാര്‍ ശ്രദ്ധിക്കണം. കുലീനത്വം കാണിക്കണം. കുല സ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല. അഴിച്ചിട്ട മുടി ലൈംഗീക വികാരമുണര്‍ത്തും. തിന്മ കാണാതിരിക്കാന്‍ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മുടെ തലച്ചോറില്‍ എപ്പിനെഫ്രൈന്‍ എന്നൊരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഉണ്ടാകും.

പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ കാണുന്നതു മുഴുവന്‍ ഒരു കളര്‍ഫുള്‍ പടം പോലെ അത് തെളിഞ്ഞു നിക്കും. പിന്നെ അവര്‍ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്പസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല.

ഇതിനെതിരെ വിമർശനം ഉയരുന്നുണ്ട്.