മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം: യുവാവിന്റെ കഴുത്തിനു വെട്ടേറ്റു, ഒരാൾ കസ്റ്റഡിൽ



തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഒരാള്‍ക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്‌തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും മാനവീയം വീഥിയില്‍ വലുതും ചെറുതുമായ നിരവധി സംഘർഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണവും കർശനമാക്കുകയും യി പൊലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്‌തിരുന്നു.

read also: ജീവിക്കാൻ നിവൃത്തിയില്ല: 7 കുട്ടികളെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘർഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.