ജയ്പൂർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഇനി ദിവസങ്ങള്‍ മാത്രമാൻ തെരഞ്ഞെടുപ്പിനുള്ളത്. എന്നാൽ കോൺഗ്രസ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് പ്രവർത്തകരിൽ നിന്നും ഉണ്ടായിരിക്കുന്നത്. രാജസ്ഥാൻ കോണ്‍ഗ്രസിൽ 400ഓളം പാർട്ടി പ്രവർത്തകർ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു.
read also: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം: യുവാവിന്റെ കഴുത്തിനു വെട്ടേറ്റു, ഒരാൾ കസ്റ്റഡിൽ
നാഗൗർ ലോക്സഭാ സീറ്റില്‍ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി (ആർഎല്‍പി) കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിൽ അതൃപ്തരായ പ്രവർത്തകരാണ് രാജി നൽകിയതെന്ന് സൂചന. ആർഎല്‍പി നേതാവ് ഹനുമാൻ ബേനിവാളിനെ നാഗൗറില്‍ സ്ഥാനാർത്ഥിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പാർട്ടി അണികള്‍ക്കുള്ളില്‍ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിന്ദ്രയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബേനിവാള്‍ മുതിർന്ന നേതാക്കള്‍ക്ക് പരാതി നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് വർഷത്തേക്ക് ചില കോണ്‍ഗ്രസ് പ്രവർത്തകരെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഇതിനെതിരെ മുൻ എംഎല്‍എ ഭരറാം, കുച്ചേര മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ തേജ്പാല്‍ മിർധ, സുഖറാം ദോദ്വാഡിയ എന്നിവരടങ്ങിയ നേതാക്കള്‍ പാർട്ടി അംഗത്വം രാജിവച്ചുകൊണ്ട് പ്രതിഷേധം പാർട്ടിയെ അറിയിച്ചിരുന്നു.