പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുത് : അഞ്ച് വർഷത്തേക്ക് യുവാവിന് വിലക്കുമായി കോടതി


യുകെ: പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കുന്നതില്‍ നിന്ന് യുവാവിനെ കോടതിയുടെ വിലക്ക്. ബിര്‍മിങ്ഹാം സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനെയാണ് യുകെ കോടതി അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-ന് പ്രതി ബിര്‍മിങ്ഹാമില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോൾ ഒരു സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. സ്ത്രീയുടെ സമീപത്തിരുന്ന ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അശ്ലീലം കലർന്ന പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഏഴ് മാസം തടവ്, പൊതുഗതാഗതത്തിലുള്ള നിയന്ത്രണം എന്നിവയാണ് വിധിച്ചിരിക്കുന്നത്.

read also: ഇറാൻ പിടിച്ചെടുത്ത ശതകോടീശ്വരന്റെ കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍

ലൈംഗിക കുറ്റവാളികള്‍ക്കുള്ള രജിസ്റ്ററില്‍ ഏഴ് വര്‍ഷം ഒപ്പുവയ്‌ക്കാനും 31,000 രൂപ പിഴയടയ്‌ക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിധി കേട്ടശേഷം യുവതി പറഞ്ഞു.