14-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കി, മദ്രസ അധ്യാപകൻ അറസ്റ്റില്‍


ലക്നൗ: പതിനാലുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. കാണ്‍പൂരിലെ നൗബസ്തയില്‍ മൗലാനയായി പ്രവർത്തിക്കുന്ന സോനു ഹാഫിസാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

സോനു 14-കാരിയെ മദ്രസയില്‍ വെച്ച്‌ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ഒടുവില്‍ പെണ്‍കുട്ടി ഗർഭിണിയായപ്പോള്‍ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ ബലമായി കഴിപ്പിച്ചതായും ആരോപണമുണ്ട്.

read also: കടയുടമയുടെ വിരലുകള്‍ കടിച്ചെടുത്ത് യുവാവ് : കാരണം 50 രൂപ !!

പെണ്‍കുട്ടിയുടെ ആരോഗ്യം മോശമായത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇതോടെയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ കഴിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.