വികാര പൂർത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ


ഡാൻസ് കളിച്ച് സിനിമാ റിവ്യൂ നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ അലിൻ ജോസ് പെരേരയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോർട്ട് ഫിലിം അഭിനേത്രിയായ റിയ. മാധ്യമങ്ങളുടെ മുമ്പിൽ തന്നെ ഒരു മോശക്കാരിയായി അവതരിപ്പിച്ചത് സംവിധായകൻ ബ്രൈറ്റും അലിൻ ജോസ് പെരേരയും കൂടി ചേർന്നാണ് എന്ന് റിയ ആരോപിക്കുന്നു.

അവർ പറഞ്ഞിട്ടാണ് കൊച്ചി ലുലു മാളിൽ എത്തുന്നത്. തന്നെ വിളിച്ചിട്ട് അവർ മറ്റു മീഡിയക്കാരെ മുഴുവൻ അവിടെ വിളിച്ചു വരുത്തിയിരുന്നു. അങ്ങനെ മീഡിയക്കാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പല കാര്യങ്ങളും ചെയ്യേണ്ടിയും പറയേണ്ടിയും വന്നു. അതൊക്കെ വലിയ നാണക്കേടും വിമർശനങ്ങളും ആണ് തനിക്ക് ഉണ്ടാക്കിയത് എന്ന് റിയ പറയുന്നു. അലിയേട്ടന്റെ പെണ്ണ് ആൻസി എന്ന ഷോർട്ട് ഫിലിമിലെ നായിക എന്ന നിലയിലാണ് താൻ എത്തിയത് എങ്കിലും അലിന്റെ കാമുകി എന്ന നിലയിലാണ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ തന്നെ അവതരിപ്പിച്ചത് എന്നും അവർ പറയുന്നു. തന്നോട് ഏറെ അടുപ്പവും ഇഷ്ടവും കാണിച്ച അലിൻ പോലും ഇപ്പോൾ തന്നെ വളരെ മോശമായ രീതിയിൽ പറഞ്ഞു നടക്കുകയാണ്.

read also: ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ

ലൈംഗിക ചുവയോടെ സംസാരിക്കുന്നതും ഇടപഴകുന്നതും ക്രിമിനൽ കുറ്റ കൃത്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നിരിക്കേ ആണ് ആളുകൾ ഇത്തരത്തിൽ ഇടപെടുന്നത് എന്നത് ശ്രദ്ധേയമാണ്. റിയയുടെ അഭിമുഖത്തിനു താഴെ വരുന്ന കമന്റുകളിൽ ഭൂരിപക്ഷവും സ്ത്രീവിരുദ്ധമായവയാണ്. മീഡിയ ശ്രദ്ധ കിട്ടാനുള്ള വഴിയാണ് ഇത്തരം ആരോപണങ്ങളെന്ന വിമർശനവും ഉയരുന്നുണ്ട്.