ബാൻഡാ: 50 രൂപയെ ചൊല്ലി ആരംഭിച്ച തർക്കത്തെ തുടർന്ന് കടയുടമയുടെ വിരലുകള്‍ കടിച്ചെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ ബാൻഡാ ജില്ലയിലാണ് സംഭവം. ടെക്‌സ്റ്റൈല്‍സ് ഉടമ ശിവചന്ദ്ര കർവാരിയക്കുനേരെയാണ് ഫ്രോക്ക് വാങ്ങാനെത്തിയ യുവാവിന്റെ ആക്രമണമുണ്ടായത്.
ജ്ഞാ ദിവസം ഒരു ഫ്രോക്ക് വാങ്ങിയ യുവാവ് പിറ്റേന്ന് കടയില്‍ തിരിച്ചെത്തി ഫ്രോക്കിന്റെ വലിപ്പം കുറഞ്ഞുപോയെന്ന് ശിവചന്ദ്രയോട് പരാതിപ്പെട്ടു. വലിപ്പം കൂടിയ ഫ്രോക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വലിപ്പം കൂടിയ ഫ്രോക്കിന് 50 രൂപ കൂടുതല്‍ നല്‍കണമെന്ന് കടയുടമ പറഞ്ഞു. 50 രൂപ കൂടുതല്‍ നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
read also:ജൂണ്‍ 4-നെ അവരുടെ ഹൃദയത്തില്‍ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂ: സുരേഷ് ഗോപി
കടയുടമയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കയ്യാങ്കളിയിലേക്കു കടക്കുകയും ചെയ്തതിനു പിന്നാലെ യുവാവ് കടയുടമയുടെ കൈവിരലുകള്‍ കടിച്ചു പറിക്കുകയായിരുന്നു. കടയുടമയുടെ മകനെയും ഇയാള്‍ ആക്രമിച്ചു. കടയിലിരുന്ന വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ കടയുടമ സമീപത്തെ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.