എറണാകുളത്തുനിന്ന് ‘കൊലപാതകം’ എക്സ്പ്രസ്. യാത്രക്കാരെ അമ്പരപ്പിച്ച് ട്രെയിനിന്റെ ബോര്‍ഡ്. റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡിലാണ് കൊലപാതകം-എറണാകുളം എന്ന് എഴുതിയത്. മുകളില്‍ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാല്‍ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് ‘കൊലപാതക’മായി മാറിയത്.
read also: പാക് ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ അമീര്‍ സര്‍ഫറാസ് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു
ബോർഡ് എഴുതിയ ആൾക്ക് പറ്റിയ തെറ്റാണെന്നാണ് റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ റെയില്‍വേ അധികൃതർ ബോർഡ് മറയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയുമുണ്ടായെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അതിന്റെ ഫോട്ടോകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.