മരണത്തിന് ഉത്തരവാദി സുഹൃത്ത്: ബിജുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു


കൊല്ലം : നാട്ടുകാരുടെ മുന്നിൽവച്ച് സുഹൃത്ത് അസഭ്യം പറയുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കൊല്ലം ഏരൂർ സ്വദേശി ബിജുവിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് ഉത്തരവാദി സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ ഉണ്ണിയാണെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്.

read also: സ്വര്‍ണക്കിരീടവും ആഭരണങ്ങളും ധരിച്ച് അപ്സരസായി കംബോഡിയയിലെ ഇന്ത്യൻ അംബാസഡര്‍

സുഹൃത്തും ഏരൂരിലെ ഓട്ടോ ഡ്രൈവറുമായ ഉണ്ണിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ഉണ്ണി ബിജുവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും, അസഭ്യം പറയുകയും ചെയ്തെന്നാണ് വിവരം. ബിജുവിന്റെ മരണത്തില്‍ കുറ്റക്കാരനെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു.

അവിവാഹിതനായ ബിജു സഹോദരിക്കൊപ്പമായിരുന്നു താമസം. സഹോദരി പലവട്ടം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്