‘ലാ നിന’ വരുന്നു: അതിശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം



തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മെയ് അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാധാരണയായി മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബര്‍ പകുതിയോടെ പിന്‍വാങ്ങുകയുമാണ് പതിവ്. എന്നാൽ, ഇത്തവണ മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ പറഞ്ഞു.

read also: സിപിഎം നിലവില്‍ ദേശീയ പാര്‍ട്ടിയാണ് : പ്രകാശ് കാരാട്ട്

കൊടും ചൂട് മെയ് പകുതി വരെ നിലനില്‍ക്കും. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ കാലവര്‍ഷക്കാലത്ത് പതിവില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്