ഞാന്‍ പുകവലിക്കുന്ന ആളാണ്, അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാനാവില്ല: ഫഹദ് ഫാസിൽ


മലയാളത്തിന്റെ പ്രിയതാരമായ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ആവേശം തിയറ്ററില്‍ മികച്ച ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ധൂമം എന്ന തന്റെ സിനിമയുടെ പരാജയത്തേക്കുറിച്ചു ഫഹദ് പങ്കുവച്ച വാക്കുകൾ ആരാധകക്കിടയിൽ ചർച്ചയാകുന്നു. താന്‍ പുകവലിക്കുന്ന ആളാണെന്നും അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നുമാണ് താരം പറഞ്ഞത്.

read also: പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതകള്‍ക്കെതിരെ കേസ്: സംഭവം കൊച്ചിയിൽ

‘ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച്‌ ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.- ഫഹദ് ഫാസില്‍ പറഞ്ഞു.

ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രമാണ് . പവന്‍ കുമാർ സംവിധാനം ചെയ്ത ധൂമം. അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2023 ജൂണില്‍ തിയറ്ററില്‍ എത്തിയെങ്കിലും വന്‍ പരാജയമായി മാറുകയായിരുന്നു.