കാറില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വീണു: അതേ വണ്ടി കയറി ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വീണ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അതേ വണ്ടി കയറി മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്. ആലപ്പുള ചേപ്പാടാണ് ഈ ദാരുണ സംഭവമുണ്ടായത്.
read also: കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍: പരീക്ഷണയോട്ടം വിജയം
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.