ഭാര്യയ്ക്ക് മരിക്കാൻ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍



പത്തനംതിട്ട: യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സൗമ്യ മരിച്ച സംഭവത്തില്‍ ഭർത്താവ് സുനില്‍ കുമാറിനേ വെച്ചൂച്ചിറ പൊലീസ് പിടികൂടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

read also: ആ കുഞ്ഞ് എന്റെയല്ല! നടി വനിതയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ്

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ ആത്മഹത്യയിൽ നിന്നും പിന്‍വാങ്ങിയെന്ന് അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.