എനിക്ക് എന്ത് പ്രശ്നം വന്നാലും അദ്ദേഹം ഇടപെടും, സുരേഷ് ഗോപിയെക്കുറിച്ച് ജോയ് മാത്യു



തനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

read also: സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാർട്ടി: എൻഡിഎയ്ക്ക് പിന്തുണ

‘സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.’- ജോയ് മാത്യു പറഞ്ഞു.

‘സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍ ബിയിങ്ങാണ്. തൃശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ആരാണ് ജയിക്കുക എന്ന് പറയാന്‍ കഴിയില്ല.’– ജോയ് മാത്യു പ്രതികരിച്ചു.