എല്ലുകള്‍ നുറങ്ങിപ്പോയി: നടി ദിവ്യങ്കയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്


ടെലിവിഷന്‍ താരം ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയുടെ എല്ലുകള്‍ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും റിപ്പോർട്ട്. ഭര്‍ത്താവ് വിവേക് ദാഹിയ ആണ് ഇവര്‍ക്കൊപ്പം ആശുപത്രിയിലുള്ളത്.

read also: ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനില്‍ക്കാൻ ഈ വിജയം ആവശ്യമാണ് : ദിലീപ്

മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദൃശ്യം എന്ന പരമ്പരയിലാണ് അവര്‍ അഭിനയിക്കുന്നത്. പാര്‍വതി സെന്‍ഗാല്‍ എന്ന ഇന്‍സ്‌പെക്ടറുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിക്കുന്നത്.