22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി, മദ്യം നല്‍കി പീഡിപ്പിച്ചു: അറസ്റ്റ്

Date:


മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ പോലീസ് പിടിയിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരുമായി സമൂഹമാധ്യമത്തിലൂടെ പരിചയമായ ഇവർ പെണ്‍കുട്ടികളെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവില്‍ എത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടർന്ന് മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

read also: എനിക്ക് എന്ത് പ്രശ്നം വന്നാലും അദ്ദേഹം ഇടപെടും, സുരേഷ് ഗോപിയെക്കുറിച്ച് ജോയ് മാത്യു

കുട്ടികളെ ബെംഗളൂരുവില്‍ എത്തിച്ച്‌ വീട് സംഘടിപ്പിച്ച്‌ ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റില്‍വച്ച്‌ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related