24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

2500 മുസ്‌ലിം വോട്ടര്‍മാരുടെ പേര് വെട്ടാന്‍ ബി.ജെ.പി എം.എല്‍.എ തെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതായി കോണ്‍ഗ്രസ്

Date:

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് 2,500-ഓളം ന്യൂനപക്ഷ വോട്ടര്‍മാരെ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസ്.

വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇത്തരത്തില്‍ വോട്ട് വെട്ടുന്നതിനായി അഭയ് പാട്ടീല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പേരുകള്‍ എല്ലാം ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളതാണെന്നും അവരെ പാകിസ്താനികള്‍ എന്നും ബംഗ്ലാദേശികള്‍ എന്നും വിളിച്ചിരുന്നുവെന്നും ഹരിപ്രസാദ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘വോട്ടര്‍പട്ടിക തിരുത്താനോ പേരു വെട്ടാനോ ഇയാള്‍ ആരാണ്? ഇങ്ങനെ ഒരു കത്തെഴുതാന്‍ ഇയാള്‍ക്ക് എന്ത് അധികാരമാണുള്ളത്? ബി.കെ. ഹരിപ്രസാദ് ചോദിച്ചു.

ബെലഗാവ് മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ബി.ജെ.പി എം.എല്‍.എ അപേക്ഷ നല്‍കിയതെന്നും, ബി.ജെ.പിക്ക് അനുകൂലമല്ലാത്ത വോട്ടുകള്‍ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെറ്റായ അപേക്ഷ നല്‍കിയവര്‍ക്കെതിരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കത്തിന്റെ പകര്‍പ്പ് താന്‍ കമ്മീഷന് കാണിച്ചുകൊടുത്തപ്പോള്‍ വോട്ടര്‍മാരുടെ പേരുകള്‍ അങ്ങനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയതായി പ്രസാദ് പറഞ്ഞു. ഒരു ബൂത്തില്‍ മാത്രം ഒരു കുടുംബത്തിലെ 50 പേരുകള്‍ ഒഴിവാക്കുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ സമര്‍പ്പിച്ചു. ആരെങ്കിലും പ്രക്രിയയില്‍ ഇടപെടുകയോ വ്യാജ ഫോം ഫയല്‍ ചെയ്യുകയോ ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഫോമില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഹരിപ്രസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടപടിയെടുക്കണം, കൂടാതെ വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം-ഏഴ് സമര്‍പ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണം. വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതിന് വ്യവസ്ഥയില്ലെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് തന്നെ നിയമവിരുദ്ധമാണെന്നും അദ്ദേഹം
പറഞ്ഞു.

Content Highlight: Congress alleges that a BJP MLA wrote to the Election Commission seeking the removal of 2,500 Muslim voters’ names.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍...