ദേവീ പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് പൗര്‍ണമി വ്രതം. ദക്ഷിണേന്ത്യയിൽ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ ദേവതാ പ്രീതിക്കും ഉത്തമമാണ് പൗര്‍ണമി വ്രതം.
എല്ലാ മാസത്തിലേയും വെളുത്ത വാവ് ദിവസം ഒരിക്കൽ ഊണ് ആയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദത്തിന് മുൻപ് ഉണര്‍ന്ന് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം.ദേവീ പ്രീതിക്കായി പൗര്‍ണമി ദിവസം ഭഗവതി സേവ നടത്തുന്നതും ഉത്തമമാണ്. ലളിതാ സഹസ്രനാമവും ദേവീ നാമങ്ങളും മന്ത്രങ്ങളും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നത് അഭീഷ്ടകാര്യ പ്രദായകമാണ് കരുതുന്നത്.
പൗർണമി ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉപവാസം ആചരിക്കണം. പ്രഭാത സ്നാനത്തിനു ശേഷം ദേവീക്ഷേത്ര ദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. അന്നേ ദിവസം ഒരിക്കലൂണ് മാത്രം കഴിക്കുക. ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം എന്നിവയും ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും.
ചന്ദ്ര ദശാകാല ദോഷമനുഭവിക്കുന്നവര്‍ പൗര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈ വ്രതമനുഷ്ടിച്ചാല്‍ വിദ്യാലാഭം ഉണ്ടാകും. 18 പ്രാവശ്യം ചിട്ടയായി വ്രതമെടുത്താൽ ഇഷ്ട കാര്യ സിദ്ധിയും ദുരിത ശാന്തിയും സര്‍വ്വ ഐശ്വര്യവുമാണ് ഫലം. മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പൗര്‍ണമി ദിവസം ചൂടുന്നത് ഭര്‍തൃസുഖത്തിനും പുത്രഭാഗ്യത്തിനും ഏറെ നല്ലതാണ്.
ഓരോ മാസത്തിലേയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണുള്ളത്.
ചിങ്ങം- കുടുംബ ഐക്യം
കന്നി- സമ്പത്ത് വര്‍ദ്ധന
തുലാം- വ്യാധിനാശം
വൃശ്ചികം- കീര്‍ത്തി
ധനു – ആരോഗ്യ വര്‍ദ്ധന
മകരം- ദാരിദ്ര്യ നാശം
കുംഭം- ദുരിത നാശം
മീനം- ശുഭ ചിന്തകള്‍ വര്‍ദ്ധിക്കും.
മേടം – ധാന്യ വര്‍ദ്ധന
ഇടവം – മനഃശാന്തി, വിവാഹ തടസം മാറൽ
മിഥുനം- പുത്രഭാഗ്യം
കര്‍ക്കടകം- ഐശ്വര്യ വര്‍ദ്ധനവ്
പൗര്‍ണമി വ്രതം അനുഷ്ഠിക്കേണ്ട വിധം
1.ബ്രാഹ്മമൂഹൂർത്തത്തിൽ ഉറക്കമുണരുക. പ്രാണന് ഏറ്റവും കൂടുതൽ ഊർജം ലഭിക്കാൻ അനുയോജ്യമായ സമയമാണിത്. കോശങ്ങളെ ഉത്തേജിപ്പിച്ച് പുതിയ ഊർജം പകരാൻ ഇതിനാകും.
2.വീടും ചുറ്റുപാടും വൃത്തിയാക്കണം
3.കുളികഴിഞ്ഞ് പുതുവസ്ത്രം ധരിച്ച് ക്ഷേത്ര ദർശനം നടത്തുക. പുതു വസ്ത്രമെന്നാൽ അലക്കിയ വൃത്തിയുള്ള വസ്ത്രം എന്നാണ് അർത്ഥം. അലക്കാത്തതോ ചെളി പുരണ്ടതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്.
4.വാക്കുകളേയും ചിന്തയേയും നിയന്ത്രിച്ച് ദേവീ സ്തുതികളോ മന്ത്രങ്ങളോ ജപിക്കുക
5.ഉത്തമനായ ഗുരുവിൽ നിന്നും മന്ത്ര ദീക്ഷ ലഭിച്ചിട്ടുള്ളവർ ഗുരുവിൻ്റെ നിർദ്ദേശ പ്രകാരം മന്ത്രം യഥാശക്തി ജപിക്കണം.
6.വീട്ടിൽ നെയ്യ് വിളക്കുകൾ തെളിയിക്കുന്നത് ഉത്തമമാണ്.
7. പൂർണ ചന്ദ്രനെ വീക്ഷിച്ചതിനു ശേഷം മാത്രം ഉപവാസം അവസാനിപ്പിക്കുന്നതാവും ഉത്തമം.