തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കൃഷ്ണകുമാറിനു പരുക്കേറ്റു



കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനു പരുക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിലെ സ്വീകരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമികശുശ്രൂഷ നല്‍കി.

read also: പൂരം നടത്തിപ്പിൽ വീഴ്ച : തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

സ്വീകരണം ഏറ്റുവാങ്ങുന്നതിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് കൃഷ്ണകുമാറിന് പരുക്കേറ്റതെന്ന് എൻഡിഎ നേതാക്കള്‍ അറിയിച്ചു. ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും കൃഷ്ണകുമാർ വീണ്ടും പ്രചാരണ പരിപാടികള്‍ക്ക് എത്തുകയായിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും എല്‍ഡിഎഫിന്റെ എം.മുകേഷുമാണ് കൃഷ്ണകുമാറിന്റെ എതിരാളികള്‍.