‘ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം’: വിമർശനം



കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ.
ഇഡി, ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ചോദിച്ചു. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡി രാജ.

read also: പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും

രാഹുലിന്‍റെ ഇത്തരം പ്രസ്താവനകള്‍ തരംതാണതാണെന്നും ഡി രാജ. ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാറിന്‍റെ നടപടിയെ രാഹുല്‍ അംഗീകരിക്കുകയാണെന്നും രാജ ചൂണ്ടിക്കാണിച്ചു.