രോഗപ്രതിരോധ സംവിധാനം എന്നത് ദോഷകരമായ ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റ് രോഗകാരികള്‍ എന്നിവയില്‍ നിന്ന് നമ്മെ സംരക്ഷിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ സൂചിപ്പിക്കുന്നു.
Read Also: 24 ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ശക്തമായ പ്രതിരോധ സംവിധാനം വളരെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും പ്രതിരോധശേഷി കുറയാം.
പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകുന്നത്. പതിവായി അണുബാധകള്‍ പിടിപെടുന്നതാണ് രോഗപ്രതിരോധ ശേഷി കുറവുള്ളതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ജലദോഷം, പനി, അല്ലെങ്കില്‍ മറ്റ് അണുബാധകള്‍ എന്നിവ ഇടയ്ക്കിടെയോ സാധാരണയില്‍ കൂടുതലോ തവണ പിടിപെടുന്നതും രോഗപ്രതിരോധ കുറഞ്ഞതിന്റെ ലക്ഷണമാണ്. ഇത്തരക്കാരില്‍ അണുബാധകള്‍ സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുത്തേക്കാം.
അതുപോലെ ദുര്‍ബലമായ പ്രതിരോധ സംവിധാനത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം പരിക്കുകളും മുറിവുകളും പതുക്കെ സുഖപ്പെടുത്തുന്നതാണ്. നീണ്ടുനില്‍ക്കുന്ന അല്ലെങ്കില്‍ തുടര്‍ച്ചയായ ക്ഷീണം മറ്റൊരു ലക്ഷണമാണ്. കൂടാതെ, അലര്‍ജികള്‍, ദഹനപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, നിരന്തരമായ തലവേദന എന്നിവയും ദുര്‍ബലമായ പ്രതിരോധശേഷിയുടെ ലക്ഷണങ്ങളാണ്.
രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
1. ആരോഗ്യകരമായ ഭക്ഷണക്രമം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും, വിറ്റാമിന്‍ സി, ഡി അടങ്ങിയ ഭക്ഷണങ്ങളും, സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
2. പതിവായി വ്യായാമം ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഇതും പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
3. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക. യോഗ പോലെയുള്ള കാര്യങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.
4. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.
5. ഉറക്കക്കുറവും പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.