ശാസ്ത്രീയ സംഗീത കച്ചേരിയില്‍ അരങ്ങേറ്റം നടത്തി മലയാളത്തിന്റെ പ്രിയ ഗായിക അഭയ ഹിരണ്‍മയി. തിരുവനന്തപുരം കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്ര ഉത്സവത്തിലായിരുന്നു അരങ്ങേറ്റം. കച്ചേരിയുടെ അനുഭവവും കൂടെ നിന്നവര്‍ക്ക് നന്ദിയും പറഞ്ഞുകൊണ്ട് അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: കെ സുധാകരന്റെ മുൻ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാന്‍ ചെയ്തു ,പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിദ്വാന്‍മാര്‍ പലരും ചെയ്യാത്ത കാര്യം ഞാന്‍ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പോ ഞാന്‍ എങ്ങനെ ചെയ്യും എന്ന ന്യായമില്ലായ്മയാണ് എന്റെ മുന്നില്‍ ഉണ്ടായിരുന്നത് . തെറ്റുകള് ഉണ്ടായിരുന്നു, പക്ഷെ കച്ചേരി കഴിഞ്ഞപ്പോള്‍ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടായി.
ആദ്യമേ അമ്മ ഒരു പ്രൊഫഷണല്‍ കുറച്ചേരി ആര്‍ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി.അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാല്‍ മതി എന്ന പോയിന്റ് എത്തി. ഒരു ഗുരുവിന് വേണ്ടത് ക്ഷമയും സമാധാനവും അറിവും ആണ്. മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് .മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം എച്ച്‌ഒഡി ആണ്. അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത. കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്ക മേളക്കാര്‍ രാമക്കല്‌മേട് കലൈനാഥ് ,ആര്യദത്ത എന്നിവര്‍ക്കും ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാര്‍ക്കും സാഷ്ടാംഗ പ്രണാമം.
എന്തെങ്കിലും മഹത്തരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ആരോ നമ്മളെ കൊണ്ട് ചെയ്യിക്കുന്നു എന്നെ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുള്ളൂ. അത് അച്ഛന്‍ ആണ് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടമെന്നും ‘-അഭയ ഹിരണ്‍ മയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.