കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മുൻ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ് കെ.സുധാകരൻ. സുധാകരൻ എംപിയായിരുന്ന 2004-മുതല്‍ 2009-വരെയുള്ള കാലയളവിൽ പി എ ആയി പ്രവർത്തിച്ച കക്കാട് സ്വദേശി വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥ് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
read also: വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു
സുധാകരന്റെ വികസനവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം. കണ്ണൂരിന്റെ വികസനത്തിനായി എംപിയെന്ന നിലയില്‍ സുധാകരൻ ഒന്നും ചെയ്തിട്ടില്ലെന്ന് മനോജ് കുമാർ പ്രതികരിച്ചു.