വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു



ഗുരുവായൂർ: പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗുരുവായൂർ എരങ്ങത്തയില്‍ പറമ്പില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്.

read also: സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ്: സ്ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. സണ്‍ഷെയ്ഡില്‍ നിന്നുകൊണ്ട് വാട്ടർ ഗണ്‍ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ഭാര്യ: രേഷ്മ(ആശാ വർക്കർ). മക്കള്‍:രുദ്ര തീർത്ഥ, ധ്രുവ തീർത്ഥ