കൊല്ലം : ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ്. ക്ഷേത്രത്തിന് ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ പീഠം മാത്രമാണ് ആകെയുള്ളത്. മലനട അപ്പൂപ്പന് എന്ന് സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്ന ദുര്യോധനന് വിഗ്രഹമോ ക്ഷേത്രമോ ഇല്ല.
ദേശാടനത്തിനിടയില്‍ ദുര്യോധനന് ഈ പ്രദേശത്തെത്തിയപ്പോൾ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോൾ ശുദ്ധമായ കള്ളാണ് ലഭിച്ചത്. ദുര്യോധനന് പിന്നീട് ഈ നാട്ടില്‍ തന്നെ കഴിഞ്ഞു എന്നാണ് ഐതിഹ്യം. ശുദ്ധമായ കള്ളാണ് കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത് . ഭക്തര്‍ക്ക് തീര്ത്ഥത്തിന് പകരം നല്‍കുന്നതും കള്ളാണ്. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്.