തന്റെ 22-ാം പിറന്നാൾ ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സാനിയ ആഘോഷിച്ചത്. ഗോവയില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിന്റെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. സാനിയയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിച്ചത്. അശ്ലീലച്ചുവയുള്ള കമന്റുകളാണ് സാനിയ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ എത്തിയിരിക്കുന്നത്. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ് എന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.
‘പ്രായം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞു വരികയാണല്ലോ’ ‘പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്’ ‘എന്തൊക്കെയാണ് ഈ കൊച്ചു ഗോവയിൽ നടക്കുന്നത്’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്നാൽ ഇതുവരെ സാനിയ അധിക്ഷേപ കമന്റുകൾക്കെതിരെ പ്രതികരിച്ചിട്ടില്ല. അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്.
അതേസമയം, അഹാന കൃഷ്ണ, ഷോണ്‍ റോമി എന്നീ താരങ്ങളും സാനിയയുടെ ചിത്രത്തിന് താഴെ കിടിലൻ കമന്റുമായി എത്തിയിട്ടുണ്ട്. വളരെയധികം ഹോട്ട് ആയിരിക്കുന്നു എന്നാണ് അഹാന കമന്റ് ചെയ്തത്. നടിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സാനിയയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്. സൈബർ ആക്രമണം നടത്തുന്നവരെ സാനിയയുടെ ഫാൻസ് വിമർശിക്കുന്നുണ്ട്. മലയാളികള്‍ അംഗീകൃത ഞരമ്പന്‍മാരോ എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകള്‍ വരെ എത്തിയിട്ടുണ്ട്.